Saturday, 26 March 2016

പദസൂചിക

പദസൂചിക

വാക്കുകൾ ഒറ്റനോട്ടത്തിൽ
ആംഗലേയ നാമം
മലയാള നാമവും ചെറുവിവരണവും

Aggregate fruit
അനേകം വിത്ത് ഉൾപ്പെടുന്ന ഫലം

Alternate or spiral phyllotaxis
ഏകാന്തരന്യാസം; ഒരു പർവ്വത്തിൽനിന്നും ഒരില പുറപ്പെട്ട് ഒന്നിടവിട്ട പർവ്വങ്ങളിലെ ഇലകൾ എതിർവശത്തുമായി വരത്തക്ക രീതി

Androecium
കേസരപുടം; കേസരങ്ങൾ അടങ്ങിയ പുഷ്പങ്ങളിലെപുംബീജ പ്രധാനമായ ഭാഗം

Angiosperm
പുഷ്പിക്കുന്ന സസ്യം; എല്ലാത്തരം പൂക്കളുള്ള സസ്യം.

Anther
പരാഗി; കേസരപുടത്തിലെ പൂമ്പൊടി നിറഞ്ഞു നിൽക്കുന്ന മുകൾ ഭാഗം.

Bilingual flower
ദ്വിലിംഗപുഷ്പം; രണ്ടു വ്യത്യസ്ത ലിംഗങ്ങളും ഒരുമിച്ചുള്ള പുഷ്പം.

Calyx
പുഷ്പവൃതി; പൂഞെട്ടിന് മുകളിലുള്ളതും വിദളം പുറപ്പെടുന്ന പച്ച നിറത്തിലുള്ള ഭാഗം.

Climbing root
പറ്റുവേരുകൾ; ഉയരമുള്ള ഭിത്തികൾ, മറ്റു സസ്യങ്ങൾ എന്നിവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേരുകൾ.

Compound fruit
അനേകം പൂക്കൾ ചേർന്ന് ഒരൊറ്റ ഫലം.

Compound leaf
ബഹുപത്രകങ്ങൾ; ചെടികളിൽ പത്രപാളി അനേകം ചെറുഘടകങ്ങളായി പൂർണ്ണമായും വിഭജിക്കപ്പെട്ടിരിക്കുന്നു.

Corolla
ദളപുടം; പൂവിന്റെ ദലം

Dicot
ഇരട്ടപ്പരിപ്പ്; വിത്തിൽ രണ്ട് പരിപ്പുള്ളത്.

Drip irrigation
തുള്ളി ജലസേചന രീതി

Fibres root system
നാര് വേര് പടലം; പുൽ വർഗ്ഗങ്ങളിൽ കാ‍ണുന്ന തുല്യ നീളമുള്ള വേരുകൾ.

Filament
തന്തുകം; കേസരത്തിന്റെ തണ്ടാണു് തന്തുകം.

Gynoecium
ജനിപുടം; പൂവിലെ സ്ത്രീ ലൈംഗികാവയവം.

Inflorescence
പൂങ്കുല; പൂക്കളുടെ കൂട്ടം.

Monocot
ഒറ്റപ്പരിപ്പ്; വിത്തിൽ ഒറ്റപ്പരിപ്പ് മാത്രമുള്ള പരിപ്പ്.

Nitrogen
പാക്യജനകം

Opposite phyllotaxis
അഭിന്യാസം; ചെടികളിൽ ഒരു പർവത്തിൽനിന്നും രണ്ടിലകൾ വിപരീത വശങ്ങളിലേക്കു പുറപ്പെട്ടിരിക്കുന്നു.

Ovary
അണ്ഡാശയം; ജനിദണ്ഡിന്റെ അധോഭാഗം പുറപ്പെടുന്ന ഭാഗം.

Ovule
അണ്ഡകോശം;അണ്ഡാശയത്തിനകത്തു് കാണുന്ന കോശങ്ങൾ.

Palmately Compound Leaf
ഹസ്തകബഹുപത്രങ്ങൾ;കൈയുടെ ആകൃതിയിലുള്ള ബഹുപത്രകങ്ങൾ

Parallel venation
സമാന്തരസിരാവിന്യാസം;ഇലയുടെ പുറം ഭാഗത്ത് സമാന്തരമായി പോകുന്ന സിരകൾ

Perianth
പുഷ്പവൃന്തം;  വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർന്ന ഭാഗം

Petal
ദളം; പൂവിന്റെ ദലങ്ങൾ.

Petiole
പത്രവൃന്തം / ഇലഞെട്ട് ;ഇലയുടെ ഭാഗമായ തണ്ട്.

Phosphorous
ഭാവകം

Phyllotaxis
പത്രവിന്യാസം; ഇലകളുടെ ക്രമീകരണം

Pinnatery compound leaf
പിഛ്ചക ബഹുപത്രം; ഒരു പ്രധാന മധ്യ അക്ഷത്തിന് ഇരുവശങ്ങളിലായി ഓരോ വരിയായുള്ള പത്രകങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ബഹുപത്രങ്ങൾ

Pistil
ജനി; പൂവിലെ സ്ത്രീ ലൈഗികാ‍വയവം

Plumule
ബീജശീർഷം; വിത്തു മുളയ്ക്കുമ്പോൾ കാണ്ഡമായി മാറുന്ന വിത്തിലെ ഭാഗം

Potassium
ക്ഷാരം

Prop root
താങ്ങ് വേര്; മാതൃവൃക്ഷത്തെ താങ്ങി നിർത്തുന്ന വേര്.

Radicle
ബീജമൂലം; വിത്തു മുളയ്ക്കുമ്പോൾ വേരായി മാറുന്ന വിത്തിലെ ഭാഗം

Reticulate venation
ജാലികാസിരാവിന്യാസം; ഇലയുടെ ഉപരിതലത്തിൽ വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന രീതി

Sepal or Calyx
വിദളം; പൂഞെട്ടിൽനിന്നും പൂവിനെ ഭാഗികമായി പൊതിഞ്ഞുനിൽക്കുന്ന പച്ച നിറത്തിലുള്ള ഭാഗം.

Simple fruit
ഒരുവിത്ത് ഉൾപ്പെടുന്ന ഫലം;ഫലത്തിൽ ഒറ്റവിത്ത് മാത്രം കാണുന്നത്.

Simple leaf
ലഘു പത്രങ്ങൾ; ലഘുവായി ഒരില മാത്രമായുള്ള ഇല

Stamen
കേസരം; പൂവിലെ ആൺ ലൈംഗികാവയവം

Stigma
പരാഗണസ്ഥലം; പരാഗ രേണുക്കൾ വീഴുന്ന ഭാഗം

Stilt root
പൊയ്ക്കാൽ വേര് ; വേര് രീതി

Storage roots
സംഭരണ വേരുകൾ; ആഹാരം സംഭരിച്ചിരിക്കുന്ന വേര്.

Style
ജനിദണ്ഡ് ; പൂവിന്റെ നടുവിൽ ഉയർന്നു കാണുന്ന  ഭാഗം

Tap root system
തായ് വേര് പടലം; ആഴത്തിലേക്കിറങ്ങുന്ന പ്രധാന വേരും അതിൽ നിന്നും ഉത്ഭവിക്കുന്ന ശാഖാവേരും ചേർന്ന വേരുകൾ

Tuberous roots
മുഴ വേരുകൾ; ഒരിനം വേര്

Unisexual flower
ഏകലിംഗപുഷ്പം; ആൺ പുഷ്പങ്ങളോ പെൺപുഷ്പങ്ങളോ മാത്രമുള്ള പുഷ്പങ്ങളാണ്

Velamen root
വെലാമെൻ വേര്;അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കുന്ന വേര്

Venation
സിരാവിന്യാസം; ഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ പത്രപാളിയിൽ കാണുന്ന നേർത്ത ഞരമ്പുകൾ

Whorled phyllotaxis
വർത്തുളന്യാസം; ഒരു പർവ്വത്തിലെ ഇലകൾക്കിടയിലുള്ള സ്ഥാനത്തിനു നേർക്കായിരിക്കാം അടുത്ത പർവത്തിനുള്ളിലെ ഇലകൾ വളർന്നിരിക്കുന്നത്.

No comments:

Post a Comment