സോണറില നായരി:
സസ്യവിശേഷം:
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പോത്തുമലയിൽ നിന്നു കണ്ടെത്തിയ പുതിയ സസ്യമാണ് സോണറില നായരി. സസ്യവർഗ്ഗത്തിലെ മെലാസ്റ്റൊമസ്റ്റേസിയിലെ സോണറില ജനുസ്സിൽ പെട്ടതാണ് പുതിയ സസ്യം. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിൽ കാണപ്പെടുന്ന സസ്യത്തിന്റെ പൂക്കൾക്ക് പിങ്ക് നിറമാണുള്ളത്. രാജ്യാന്തര ജേണലായ ഫൈറ്റോകിസിന്റെ മാർച്ചുമാസ പതിപ്പിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗവേഷക വിശേഷം:
ഗവ: വിക്ടോറിയ കോളേജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. മായ സി നായരും തിരുവനന്തപുരം ഇ.ആർ.ആർ.സി. (എൻവയോണ്മെന്റ് റിസോഴ്സ് റിസർച്ച് സെന്റർ) യിലെ ഗവേഷണ വിദ്യാർഥിനി സൌമ്യ മുരുകനും ചേർന്നാണ് ഈ ചെടി കണ്ടെത്തിയത്.
നാമ വിശേഷം:
ഇന്ത്യൻ പാലിനോളജിയുടെ പിതാവും എൻവയോണ്മെന്റ് റിസോഴ്സ് റിസർച്ച് സെന്റർ (ഇ.ആർ.ആർ.സി.) സ്ഥാപക ഡയറക്ടറുമായ ഡോ. പി. കെ. കെ. നായരോടുള്ള ബഹുമാനാർത്ഥ മാണ് ഈ പേരു നൽകിയിരിക്കുന്നത്.
റിപ്പോർട്ട്: 28.03.2016 ബുധൻ : മലയാള മനോരമ ദിനപ്പത്രം
No comments:
Post a Comment