Saturday, 26 March 2016

പദസൂചിക

പദസൂചിക

വാക്കുകൾ ഒറ്റനോട്ടത്തിൽ
ആംഗലേയ നാമം
മലയാള നാമവും ചെറുവിവരണവും

Aggregate fruit
അനേകം വിത്ത് ഉൾപ്പെടുന്ന ഫലം

Alternate or spiral phyllotaxis
ഏകാന്തരന്യാസം; ഒരു പർവ്വത്തിൽനിന്നും ഒരില പുറപ്പെട്ട് ഒന്നിടവിട്ട പർവ്വങ്ങളിലെ ഇലകൾ എതിർവശത്തുമായി വരത്തക്ക രീതി

Androecium
കേസരപുടംകേസരങ്ങൾ അടങ്ങിയ പുഷ്പങ്ങളിലെപുംബീജ പ്രധാനമായ ഭാഗം

Angiosperm
പുഷ്പിക്കുന്ന സസ്യംഎല്ലാത്തരം പൂക്കളുള്ള സസ്യം.

Anther
പരാഗികേസരപുടത്തിലെ പൂമ്പൊടി നിറഞ്ഞു നിൽക്കുന്ന മുകൾ ഭാഗം.

Bilingual flower
ദ്വിലിംഗപുഷ്പംരണ്ടു വ്യത്യസ്ത ലിംഗങ്ങളും ഒരുമിച്ചുള്ള പുഷ്പം.

Calyx
പുഷ്പവൃതിപൂഞെട്ടിന് മുകളിലുള്ളതും വിദളം പുറപ്പെടുന്ന പച്ച നിറത്തിലുള്ള ഭാഗം.

Climbing root
പറ്റുവേരുകൾഉയരമുള്ള ഭിത്തികൾ, മറ്റു സസ്യങ്ങൾ എന്നിവയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വേരുകൾ.

Compound fruit
അനേകം പൂക്കൾ ചേർന്ന് ഒരൊറ്റ ഫലം.

Compound leaf
ബഹുപത്രകങ്ങൾചെടികളിൽ പത്രപാളി അനേകം ചെറുഘടകങ്ങളായി പൂർണ്ണമായും വിഭജിക്കപ്പെട്ടിരിക്കുന്നു.

Corolla
ദളപുടംപൂവിന്റെ ദലം

Dicot
ഇരട്ടപ്പരിപ്പ്വിത്തിൽ രണ്ട് പരിപ്പുള്ളത്.

Drip irrigation
തുള്ളി ജലസേചന രീതി

Fibres root system
നാര് വേര് പടലംപുൽ വർഗ്ഗങ്ങളിൽ കാ‍ണുന്ന തുല്യ നീളമുള്ള വേരുകൾ.

Filament
തന്തുകംകേസരത്തിന്റെ തണ്ടാണു് തന്തുകം.

Gynoecium
ജനിപുടംപൂവിലെ സ്ത്രീ ലൈംഗികാവയവം.

Inflorescence
പൂങ്കുലപൂക്കളുടെ കൂട്ടം.

Monocot
ഒറ്റപ്പരിപ്പ്വിത്തിൽ ഒറ്റപ്പരിപ്പ് മാത്രമുള്ള പരിപ്പ്.

Nitrogen
പാക്യജനകം

Opposite phyllotaxis
അഭിന്യാസം; ചെടികളിൽ ഒരു പർവത്തിൽനിന്നും രണ്ടിലകൾ വിപരീത വശങ്ങളിലേക്കു പുറപ്പെട്ടിരിക്കുന്നു.

Ovary
അണ്ഡാശയംജനിദണ്ഡിന്റെ അധോഭാഗം പുറപ്പെടുന്ന ഭാഗം.

Ovule
അണ്ഡകോശം;അണ്ഡാശയത്തിനകത്തു് കാണുന്ന കോശങ്ങൾ.

Palmately Compound Leaf
ഹസ്തകബഹുപത്രങ്ങൾ;കൈയുടെ ആകൃതിയിലുള്ള ബഹുപത്രകങ്ങൾ

Parallel venation
സമാന്തരസിരാവിന്യാസം;ഇലയുടെ പുറം ഭാഗത്ത് സമാന്തരമായി പോകുന്ന സിരകൾ

Perianth
പുഷ്പവൃന്തം;  വിദളങ്ങളും ദളങ്ങളും മൊത്തം ഒരുമിച്ചു ചേർന്ന ഭാഗം

Petal
ദളംപൂവിന്റെ ദലങ്ങൾ.

Petiole
പത്രവൃന്തം / ഇലഞെട്ട് ;ഇലയുടെ ഭാഗമായ തണ്ട്.

Phosphorous
ഭാവകം

Phyllotaxis
പത്രവിന്യാസംഇലകളുടെ ക്രമീകരണം

Pinnatery compound leaf
പിഛ്ചക ബഹുപത്രംഒരു പ്രധാന മധ്യ അക്ഷത്തിന് ഇരുവശങ്ങളിലായി ഓരോ വരിയായുള്ള പത്രകങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ബഹുപത്രങ്ങൾ

Pistil
ജനിപൂവിലെ സ്ത്രീ ലൈഗികാ‍വയവം

Plumule
ബീജശീർഷംവിത്തു മുളയ്ക്കുമ്പോൾ കാണ്ഡമായി മാറുന്ന വിത്തിലെ ഭാഗം

Potassium
ക്ഷാരം

Prop root
താങ്ങ് വേര്മാതൃവൃക്ഷത്തെ താങ്ങി നിർത്തുന്ന വേര്.

Radicle
ബീജമൂലംവിത്തു മുളയ്ക്കുമ്പോൾ വേരായി മാറുന്ന വിത്തിലെ ഭാഗം

Reticulate venation
ജാലികാസിരാവിന്യാസം; ഇലയുടെ ഉപരിതലത്തിൽ വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന രീതി

Sepal or Calyx
വിദളംപൂഞെട്ടിൽനിന്നും പൂവിനെ ഭാഗികമായി പൊതിഞ്ഞുനിൽക്കുന്ന പച്ച നിറത്തിലുള്ള ഭാഗം.

Simple fruit
ഒരുവിത്ത് ഉൾപ്പെടുന്ന ഫലം;ഫലത്തിൽ ഒറ്റവിത്ത് മാത്രം കാണുന്നത്.

Simple leaf
ലഘു പത്രങ്ങൾ; ലഘുവായി ഒരില മാത്രമായുള്ള ഇല

Stamen
കേസരം; പൂവിലെ ആൺ ലൈംഗികാവയവം

Stigma
പരാഗണസ്ഥലം; പരാഗ രേണുക്കൾ വീഴുന്ന ഭാഗം

Stilt root
പൊയ്ക്കാൽ വേര് ; വേര് രീതി

Storage roots
സംഭരണ വേരുകൾ; ആഹാരം സംഭരിച്ചിരിക്കുന്ന വേര്.

Style
ജനിദണ്ഡ് ; പൂവിന്റെ നടുവിൽ ഉയർന്നു കാണുന്ന  ഭാഗം

Tap root system
തായ് വേര് പടലം; ആഴത്തിലേക്കിറങ്ങുന്ന പ്രധാന വേരും അതിൽ നിന്നും ഉത്ഭവിക്കുന്ന ശാഖാവേരും ചേർന്ന വേരുകൾ

Tuberous roots
മുഴ വേരുകൾഒരിനം വേര്

Unisexual flower
ഏകലിംഗപുഷ്പംആൺ പുഷ്പങ്ങളോ പെൺപുഷ്പങ്ങളോ മാത്രമുള്ള പുഷ്പങ്ങളാണ്

Velamen root
വെലാമെൻ വേര്;അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കുന്ന വേര്

Venation
സിരാവിന്യാസംഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ പത്രപാളിയിൽ കാണുന്ന നേർത്ത ഞരമ്പുകൾ

Whorled phyllotaxis
വർത്തുളന്യാസംഒരു പർവ്വത്തിലെ ഇലകൾക്കിടയിലുള്ള സ്ഥാനത്തിനു നേർക്കായിരിക്കാം അടുത്ത പർവത്തിനുള്ളിലെ ഇലകൾ വളർന്നിരിക്കുന്നത്.

No comments:

Post a Comment