Saturday 26 March 2016

സസ്യവർഗ്ഗത്തേപ്പറ്റി

സസ്യവർഗ്ഗത്തേപ്പറ്റി

ജീവവർഗ്ഗങ്ങളിൽ പ്രധാനിയാണ് സസ്യങ്ങൾ. നമ്മുടെ ജീവലോകത്തിൽ മാറ്റിനിർത്താനകാത്തതും. കരയിലും ജലത്തിലും വായുവിലും സന്നിദ്ധ്യം
നമ്മുടെ പ്രകൃതിയെ നോക്കൂമരവും,പൂകളും ഒന്നുമില്ലാത്ത  ലോകം നമുക്ക് ചിന്തിക്കാനാകുമോ?
നാം ഈ ഭൂമിയിലെത്തുന്നതിന് മുമ്പേ ഇവിടെ എത്തിയവരത്രേ ഈ ശാഖികൾ….
നിശ്ശബ്ദമായി നമുക്കൊപ്പം നിലനിൽക്കുന്ന ഈ വൃക്ഷങ്ങളെക്കുറിച്ച് നമുക്ക് കണ്ണോടിക്കാം അടുത്തറിയാം......
സസ്യങ്ങൾ
ഭൂമിയിൽ മൊത്തം മൂന്നുലക്ഷം കോടി സസ്യങ്ങളുണ്ട്. ജന്തുജാലങ്ങൾ ഉണ്ടാ‍കുന്നതിന് അനേകം കോടി വർഷങ്ങൾക്ക് മുൻപ് ഈ ഭൂമുഖത്ത് സസ്യങ്ങൾ ജന്മമെടുത്തു എന്ന് കരുതപ്പെടുന്നു. ചെറു പുൽച്ചെടി മുതൽ വൻ ആൽമരം വരെയുള്ള ഇവരുടെ നിസ്സീമമായ പ്രവൃത്തികളാൽ ഭൌമാന്തരീക്ഷത്തിലെ കാർബൺ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ വ്യാപനം വർദ്ധിപ്പിക്കുകമണ്ണൊലിപ്പ് തടയുകഭൂമിയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുക,നിയതമായ കാലാവസ്ഥക്ക് കാരണമാകുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ മരങ്ങൾക്ക് പ്രത്യേകസ്ഥാനമുണ്ട്.
സസ്യങ്ങളും മറ്റുജീവികളും-
മറ്റു ജീവജാലങ്ങളുടെയെല്ലാം നിലനിൽപ്പിന് സസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷികൾമൃഗങ്ങൾ എന്നിവയ്ക്ക് ആഹാരവും അഭയവും നൽകുക എന്നത് വൃക്ഷങ്ങളുടെ പങ്ക് കൂടുതൽ എടുത്ത് പറയാവുന്ന പ്രത്യേകതയുമാണ്. സസ്യജാലങ്ങൾ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട് അനേകം കോടി വർഷങ്ങൾക്ക് ശേഷം പല പരിണാമ പ്രക്രിയയൈലൂടെ ഭൂമിയിലെത്തിയ ജന്തു ജാലങ്ങൾ എല്ലാം ഇന്നും സസ്യങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നു.
സസ്യലോകത്തേക്കുള്ള മനുഷ്യപ്രവേശം-
മനുഷ്യവർഗ്ഗം ആദ്യം മുതൽക്കേ വൃക്ഷങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ആഹാരത്തിനും അഭയത്തിനുമൊക്കെ പ്രയോജനപ്പെടുത്തിയ മനുഷ്യൻ മറ്റുജീവികളിൽ നിന്നും വ്യത്യസ്തമായി സസ്യങ്ങളെ പ്രയോജനപ്പെടുത്തി. നദീ തടങ്ങളിൽ കൃഷിചെയ്തും വിത്തുകൾ സൂക്ഷിച്ചും പരിപാലനമാരംഭിച്ചു.
മനുഷ്യ നിയന്ത്രണത്താലുള്ള സസ്യലോകം-
വികാസത്തിന്റെ പരകോടിയിൽ എത്തിയ വേളയിൽ മനുഷ്യൻ സസ്യങ്ങളെ നല്ലവിധം പ്രയോജനപ്പെടുത്താൻ തുടങ്ങി. വനവിഭവ ശേഖരണം,കൃഷിത്തോട്ടങ്ങൾ എന്നിവ ഉദാഹരണങ്ങൾ. വനവിഭവ ശേഖരണം വനചൂഷണത്തിന് ഗതിമാറാൻ തുടങ്ങി. വനങ്ങൾ കൃഷിത്തോട്ടങ്ങൾക്ക് വഴിമാറാൻ തുടങ്ങിനദീതടങ്ങൾ വയലുകളായി രൂപം മാറാൻ തുടങ്ങി. സസ്യങ്ങളുടെ പ്രകൃത്യാലുള്ള വിതരണം താളം തെറ്റാനും തുടങ്ങി.
ആധുനീകതയും മാറ്റങ്ങളും-
ആധുനിക ലോകം മനുഷ്യൻ പാടേ മാറ്റിമറിച്ചു. മറ്റു ജീവജാലങ്ങൾക്കോ സസ്യങ്ങൾക്കോ ഉണ്ടായേക്കാവുന്ന അപകടകരമായ മാറ്റങ്ങൾ മനുഷ്യൻ ശ്രദ്ധിച്ചിരുന്നില്ല. സ്വപ്ന തുല്യമായ വളർച്ചയ്ക്ക്  രാജ്യങ്ങളുടെ രൂപീകരണം,നഗരവത്കരണംഗതാഗത വികസനംആധുനിക പാർപ്പിടം… ഇവയ്ക്കൊക്കെ പ്രകൃതി വഴിമാറേണ്ടി വന്നു. അക്കൂട്ടത്തിൽ വനവും സസ്യങ്ങളും. ഇന്ന് കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ വരൾച്ചവെള്ളപ്പൊക്കം എന്നിവയ്ക്കും ഭഷ്യക്ഷാമത്തിനും കാരണം ഇതുതന്നെയാണ്.
സസ്യങ്ങളും ചികിത്സാരീതികളും-
പത്തു കിണറിനു തുല്യം ഒരു കുളം,
പത്തു കുളത്തിനു തുല്യം ഒരു തടാകം,
പത്തു തടാകത്തിനു തുല്യം ഒരു പുത്രൻ,
പത്തു പുത്രന്മാർക്കു തുല്യം ഒരു മരം
വൃക്ഷങ്ങളുടെ പ്രസക്തിയെക്കുറിച്ച് വൃക്ഷായുഃവേദം പറയുന്നതിപ്രകാരമാണ്. ആയുഃവേദത്തിൽ വൃക്ഷങ്ങളെ ഒഴിവാക്കാനാകില്ല. ഇന്നത്തെ ആധുനിക ചികിത്സാ രീതികളിൽ സസ്യഭാഗങ്ങളിലെ ഘടകങ്ങൾ വേർതിരിച്ച് ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.

No comments:

Post a Comment