സസ്യങ്ങൾ – Plants
സസ്യങ്ങൾ ജീവലോകത്തെ പ്രധാന ജീവികളാണ്. ഭൂമിയിൽ 3,50,000 സസ്യ വർഗ്ഗങ്ങൾ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. വൃക്ഷങ്ങൾ(Trees), ഓഷധികൾ (Herbs),കുറ്റിച്ചെടികൾ (Shrubs), പുൽ വർഗ്ഗങ്ങൾ (Grasses),വള്ളിച്ചെടികൾ (Creepers),പന്നലുകൾ (Ferns), പായലുകൾ(Algae) തുടങ്ങിയവ സസ്യലോകത്തിലെ പ്രധാനികൾ.ബീജ സസ്യങ്ങൾ,ബ്രയോഫൈറ്റുകൾ,പന്നൽചെടികൾ, അനുഫേണുകൾഎന്നിങ്ങനെ ഉപവിഭാവങ്ങളാക്കിയി രിക്കുന്നു.
ശാസ്ത്ര പഠന വിഭാഗം –
(കാൾ ലിനേയസിന്റെ വർഗ്ഗീകരണ സിദ്ധാന്തമനുസരിച്ച്) | ||
കുടുംബം | : | സസ്യങ്ങളുടെ കുടുംബ നാമത്തിൽ നിന്നും ഏതുതരം കുടുംബത്തിൽ ഉള്ളതാണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും |
ശാസ്ത്ര നാമം | : | സസ്യങ്ങളുടെ ശാസ്ത്ര നാമം ജനുസ്സ് ഉപവർഗ്ഗനാമങ്ങൾ ചേർത്ത് നാമമായിക്കരുതുന്നു. ഇത് ആ സസ്യത്തിന്റെ പ്രധാന നാമമായി ലോകമൊട്ടുക്ക് അറിയപ്പെടുന്നു. |
അറിയപ്പെടുന്ന പേരുകൾ- | |||
മലയാളം | : | വൃക്ഷം, സസ്യം | |
ഇംഗ്ളീഷ് | : | പ്ളാന്റ് (Plant) | |
സംസ്കൃതം | : | വനസ്പതി, വൃക്ഷക്, സസ്യഃ | |
ഹിന്ദി | : | പൌഥാ | |
കന്നഡ | : | സസ്യ | |
തമിഴ് | : | ചെടി, നിലൈയം | |
തെലുങ്ക് | : | മോക്കാ, ചെട്ടു |
സസ്യ വിശേഷങ്ങൾ :
സസ്യങ്ങൾക്ക് മറ്റൊരു ജീവവർഗ്ഗങ്ങൾക്കുമില്ലാത്ത പ്രകാശ സംശ്ളേഷണം എന്ന മഹത്തായ പ്രക്രിയ നടത്തിവരുന്നതിന് അവയുടെ സവിശേഷമായ ഹരിതകണം ഉപയോഗിച്ച് സൂര്യ കിരണങ്ങളുടെ സഹായത്താൽ ഊർജോത്പാദനം നടത്തുന്നു. ഇങ്ങനെ സസ്യങ്ങൾ രാസോർജ്ജമായി സംഭരിക്കുന്ന ആഹാര ഘടകങ്ങൾ മറ്റു ജീവികൾക്ക് നൽകി ഭക്ഷ്യശൃംഖലയിലെ പ്രഥമ സ്ഥാനത്ത് നിൽക്കുന്നു. ഭൂമിയിലെ കാലാവസ്ഥ ജീവവർഗ്ഗങ്ങൾക്ക് അനുകൂലമാക്കാനും മറ്റു ജീവികളുടെ ജീവൻ നിലനിർത്താൻ ജീവ വായു ഉത്പാദിപ്പിക്കാനും സസ്യങ്ങൾ സഹായിക്കുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവയ്ക്ക് സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
കാണ്ഡം:
കാണ്ഡത്തിന്റെ നിറം, തൊലി, ഗന്ധം, കടുപ്പം എന്നിവയുടെ സഹായത്താൽ സസ്യത്തെ എളുപ്പത്തിൽ തിരിച്ചറിയാനാകും. ചിലയിനം മരത്തിന്റെ മരത്തൊലിയിൽ നിന്നുത്ഭവിക്കുന്ന കറകൾ/തൈലങ്ങൾ ഔഷധമായോ വ്യാവസായിക ഉത്പന്നമായോ ഉപയോഗിക്കുന്നു.മൃദുകാണ്ഡങ്ങൾ(ഉദാ: ജാമ്പ), കാഠിന്യമുള്ള കാണ്ഡങ്ങൾ(ഉദാ: തേക്ക്),ഭൂകാണ്ഡങ്ങൾ(ഉദാ: ഇഞ്ചി), കപട കാണ്ഡങ്ങൾ(ഉദാ: വാഴ) എന്നിവ ഇതിന്റെ വകഭേദങ്ങളാണ്.
വേര് :
വേരുകൾ സസ്യത്തെ മണ്ണോട് ചേർത്ത് നിർത്തുന്നു. വേരുകളുടെ വിന്യാസത്താൽ സസ്യങ്ങളെ തിരിച്ചറിയാം. ഒറ്റയായി കാണ്ഡത്തിനെതിരേ വളരുന്ന വേരുകളാണ് തായ്‌വേര് പടലം. ഈ വേരിൽ ശാഖോപശാഖകളായി സഹവേരുമുണ്ട് (ഉദാ: മാവ്). ഒരേ പോലെ നീളമുള്ള ധാരാളം നാരുകളുള്ള വേരു പടലമാണ് നാരുവേര് പടലം (ഉദാ:തെങ്ങ്). പൊയ്ക്കാൽ വേരുകൾ(ഉദാ: കൈത),താങ്ങ് വേരുകൾ(ഉദാ: ആൽമരം), പറ്റ് വേരുകൾ(ഉദാ: കുരുമുളക്) എന്നിവ മറ്റ് വേരുകളാണ്.
ഇല :
ഇലകൾ സസ്യത്തിന്റെ പ്രധാന ഭാഗമാണ്. ഇലകളുടെ പരപ്പ്, നീളം,ആകൃതി, കൂട്ടം എന്നിവ ഓരോ സസ്യത്തിലും വ്യത്യസ്തമാണ്. ഇലകൾ നിലകൊള്ളുന്ന കാലത്തിന്റെ അടിസ്ഥാനത്തിൽ നിത്യഹരിത പത്രങ്ങൾ (ഉദാ: പ്ളാവ്), ക്ഷണിക പത്രങ്ങൾ (ഉദാ: റബ്ബർ) എന്നിങ്ങനേയും, ഇലകളിലെസിരയുടെ ആധാരത്തിൽ ജാലികാ സിരാവിന്യാസം (ഉദാ: ചീര), സമാന്തര സിരാവിന്യാസം (ഉദാ: മുള) എന്നിങ്ങനേയും, ഇലക്കൂട്ടത്തിന്റെ അടിസ്ഥാനത്തിൽ ലഘു പത്രങ്ങൾ (ഉദാ: ചെമ്പരത്തി), സംയുക്ത പത്രങ്ങൾ (ഉദാ: കറിവേപ്പ്)പിച്ഛാകാര സംയുക്തപത്രങ്ങൾ (ഉദാ: തെങ്ങ്), ഹസ്താകാര സംയുക്തപത്രങ്ങൾ(ഉദാ: പപ്പായ) എന്നിങ്ങനേയും, ഇലയുടെ വിന്യാസത്തിന്റെ ആധാരത്തിൽഏകാന്തര വിന്യാസം (ഉദാ: പ്ളാവ്), സർപ്പിള വിന്യാസം (ഉദാ: ഇൻസുലിൻ ചെടി), സമ്മുഖ വിന്യാസം (ഉദാ: ചെത്തി) എന്നിങ്ങനേയും സസ്യങ്ങളെ ക്രമീകരിച്ചിട്ടുണ്ട്.
പൂവ് :
ഒരു വൃക്ഷത്തിന്റെ ജൈവ പ്രക്രിയയിലെ പ്രധാന കർത്തവ്യമായബീജസങ്കലനം നിർവ്വഹിക്കുന്നത് പൂവിലൂടെയാണ്. പൂവിന്റെ അടിസ്ഥാനത്തിൽ പൂക്കളുള്ള സസ്യങ്ങളെന്നും, പൂക്കളില്ലാത്ത സസ്യങ്ങളെന്നും വേർതിരിച്ചിട്ടുണ്ട്. പൂക്കളുടെ വൈവിദ്ധ്യം അത്ഭുതാവഹമാണ്. ഒറ്റയ്ക്കോ (ഉദാ: സൂര്യകാന്തി) കൂട്ടമായോ (ഉദാ: അശോകം) ആണ് പൂക്കൾ ഉണ്ടാകാറുള്ളത്. പൂക്കൾ ചെറുതും കൂട്ടവുമായ പൂങ്കുലകളെ പുഷ്പമഞ്ജരിയെന്നും വിളിക്കുന്നു. പൂന്തണ്ടിൽ അഗ്രാഭിസാരി ക്രമത്തിൽ (ചുവട്ടിൽ നിന്നും മുകളിലേയ്ക്ക്) കുലകൾ പൂക്കുന്നത്അനിയതമഞ്ജരിയെന്നും, തിരിച്ചുള്ളവ നിയതമഞ്ജരിയെന്നും വിളിക്കുന്നു. പൂന്തണ്ട് ഉള്ളവയെ സപാദകപുഷ്പം എന്നും, അല്ലാത്തവയെ വിപാദപുഷ്പം എന്നും (ഉദാ: തെങ്ങിൻ പൂക്കുല) വിളിക്കുന്നു. പൂക്കളെ ഏകലിംഗപുഷ്പം (ഉദാ: ജാതി),ദ്വിലിംഗപുഷ്പം (ഉദാ: പുളി) എന്നിങ്ങനെ പ്രത്യുൽപ്പാദനപരമായി വേർതിരിച്ചിരിക്കുന്നു. അണ്ഡാശയം ഉയർന്ന് മുകളിലാണെങ്കിൽഊർധ്വവർത്തിയും താഴെയാണെങ്കിൽ അധോവർത്തിയും മധ്യഭാഗത്താണെങ്കിൽഅർദ്ധ ഊർധ്വവർത്തി/ അർദ്ധ അധോവർത്തി എന്നിങ്ങനേയും വേർതിരിച്ചിട്ടുണ്ട്.
ഫലം :
വിതരണവും പുനരുത്ഭവവും ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കായ്കളുടെ പുറമ്പാളി (എക്സോകാർപ്പ്), മധ്യപാളി (മിസോകാർപ്പ്), ഉള്ളിലെ പാളി (എൻഡോകാർപ്പ്) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു. പുറമ്പാളിയുടെ ആകർഷണീയത, ഭഷ്യയോഗ്യത ഇവകാരണം പലപ്പോഴും ജീവികൾ ആകൃഷ്ടരാകുകയും അവ മുഖേനെയുള്ള വിത്തു വിതരണം നടക്കുകയും ചെയ്യുന്നു.. ഫലം രൂപപ്പെടുന്ന അടിസ്ഥാനത്തിൽ ലഘു ഫലം- (ഉദാ: മാവ്) ഒരു പൂവിൽ നിന്നും ഒരു ഫലം, പുഞ്ജഫലം- (ഉദാ: അരണമരം) ഒരു പൂവിലെ സ്വതന്ത്രമായ ഒന്നിലധികം അണ്ഡത്തിൽ നിന്നും ഒന്നിലധികം ഫലം, സംയുക്ത ഫലം- (പ്ളാവ്) ഒരു പൂങ്കുലയിൽ നിന്നും ഒറ്റഫലം എന്നിങ്ങനേയും വർഗ്ഗീകരിച്ചിരിക്കുന്നു. വിത്തിന്റെ അടിസ്ഥാനത്തിൽ ഫലത്തിൽ ഒറ്റവിത്ത് മാത്രമുള്ള ഫലം (ഉദാ: തേങ്ങ) ആമ്രകഫലം എന്നും ഫലത്തിൽ അനേകം വിത്തുണ്ടെങ്കിൽ (ഉദാ: പേരയ്ക്ക) ബെറിയെന്നും പുറന്തൊലിയും മാംസളഭാഗവും വേർതിരിച്ചറിയാനാകാത്തതും അകമ്പാടയ്ക്കുള്ളിൽ നേർത്ത അരികളും അല്ലികളും നിറഞ്ഞ (ഉദാ: നാരങ്ങ) ഹെസ്പെറിഡിയം എന്നും കണക്കാക്കുന്നു.
ഉപയോഗങ്ങൾ :
ഒരു സസ്യത്തിന്റെ വേര്, കാണ്ഡം, ഇല, പൂക്കൾ, ഫലം എന്നിവയുടെ ഉപയോഗങ്ങൽ പലതാണ്. ഭക്ഷ്യോല്പന്നമായും ഔഷധമായും വിറകായും കരകൌശല വസ്തുക്കളായും ചെറുതും വലുതുമായി ഉപയോഗിക്കുന്നു.
രാസഘടകങ്ങൾ :
ഒരു സസ്യത്തിന്റെ വേര്, കാണ്ഡം, ഇല, പൂക്കൾ, ഫലം എന്നിവയിലും അതിലെ തേൻ, തൈലം, കറ എന്നിവയിലും ധാരാളം രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ആയത് അതിന്റെ ആഹാര ഔഷധ ഗുണത്തെ സൂചിപ്പിക്കുന്നു.
ആയുഃവേദ പ്രയോഗങ്ങൾ :
സസ്യത്തിന്റെ വേര്, കാണ്ഡം, ഇല, പൂക്കൾ, ഫലം എന്നിവയിലും അതിലെ തേൻ, തൈലം, കറ എന്നിവ സസ്യ ഇനം അനുസരിച്ച് ഉപയോഗയോഗ്യമാണ്.
രസ ഘടകങ്ങൾ
രസം
|
:
|
മധുരം, അമ്ളം, കഷായം എന്നീ രസങ്ങൾ ഒന്നോ അതിലധിഅകമോ സസ്യത്തിന്റെ ഇനത്തിനനു സരിച്ച് ഉണ്ടായിരിക്കും.
|
ഗുണം
|
:
|
ഗുരു, ലഘു, സ്നിഗ്ധം എന്നീ ഗുണങ്ങൾ ഒന്നോ അതിലധിഅകമോ സസ്യത്തിന്റെ ഇനത്തിനനു സരിച്ച് ഉണ്ടായിരിക്കും.
|
വീര്യം
|
:
|
ശീതം, ഉഷ്ണം എന്നീ വീര്യങ്ങൾ സസ്യത്തിന്റെ ഇനത്തിനനുസരിച്ച് ഉണ്ടായിരിക്കും.
|
വിപാകം
|
:
|
മധുരം, അമ്ളം എന്നീ വിപാകം സസ്യത്തിന്റെ ഇനത്തിനനുസരിച്ച് ഉണ്ടായിരിക്കും.
|
· രസഘടകങ്ങൾക്കനുസരിച്ച് ആയുഃവേദത്തിൽ വിവിധ ഔഷധമായി ഉപയോഗിക്കാവുന്നതാണ്. അവ അങ്ങനെയോ ഘടകങ്ങൾ വേർതിരിച്ചോ ഉപയോഗ യോഗ്യമാക്കാവുന്നതാണ്.
വിവിധ ഇനങ്ങൾ :
സസ്യത്തിന്റെ തന്നെ പ്രകൃത്യാലുള്ളതോ കൃത്രിമമായോ ഉണ്ടാക്കിയ ഇനങ്ങളുണ്ടാകാം. അവയ്ക്ക് ഒന്നിന് മറ്റൊന്നുമായി രൂപപ്രകൃതി, ഫലം, പൂക്കൾ എന്നിവയുടെ നിറം, രുചി, വലുപ്പം, വളർച്ചാനിരക്ക് എന്നിവയ്ക്കും ഉത്പാദനക്ഷമതയ്ക്കും വ്യത്യാസവും ഉണ്ടാകാം.
പരാഗണവും വിതരണവും :
Ø സസ്യങ്ങൾ സ്വയമോ (ഉദാ: പ്ളാവ്) തേനീച്ച (ഉദാ: തെങ്ങ്), അണ്ണാൻ (ഉദാ: പുളി),കുരങ്ങ് (ഉദാ: അമ്പഴം), മനുഷ്യൻ (ഉദാ: വാനില), പക്ഷികൾ (ഉദാ: തെച്ചി) എന്നീ ജീവികൾ വഴിയോ ജലം (ഉദാ: കുരുമുളക്), കാറ്റ് (ഉദാ: നെല്ല്) എന്നീ ഘടകങ്ങൾ വഴിയോ ബീജസങ്കലന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടമായ പരാഗണപ്രക്രിയയിൽ പങ്കുചേരാറുണ്ട്.
Ø സസ്യങ്ങളുടെ പാകമായ വിത്തുകൾ മാതൃ സസ്യച്ചുവട്ടിൽ വീണാൽ അതിനു മുളയ്ക്കാൻ അനുകൂല ഘടകങ്ങൾ ലഭ്യമായെന്ന് വരില്ല. ഭംഗിയേറിയതും രുചിയുള്ളതുമായ ഫലങ്ങളിൽ ആകൃഷ്ടരായ അണ്ണാൻ (ഉദാ: പുളി), കുരങ്ങ് (ഉദാ: അമ്പഴം), മനുഷ്യൻ (ഉദാ: വാഴ), പക്ഷികൾ (ഉദാ: ആൽ) എന്നീ ജീവികൾ വഴിയോ ജലം (ഉദാ: തേങ്ങ), കാറ്റ് (ഉദാ: മഹാഗണി) എന്നീ ഘടകങ്ങൾ വഴിയോ വിത്തുകൾ വിതരണം നടക്കാറുണ്ട്.
ഉത്പാദനവും വളപ്രയോഗവും :
Ø സസ്യങ്ങളുടെ പുതു തലമുറ സൃഷ്ടിക്കൽ പലരീതിയിലാണ്. പൂക്കളുള്ള ബഹുഭൂരിപക്ഷം സസ്യങ്ങളും പരാഗണശേഷം ഫലമുണ്ടാകുകയും ഫലത്തിലെ വിത്തിൽ നിന്നും പുതിയ തൈകൾ ഉണ്ടാവുകയും ചെയ്യുന്നു (ഉദാ: മാവ്).
Ø അലൈംഗിക പ്രജനനരീതിയായ വേര് (ഉദാ: കൂവളം), കാണ്ഡം (ഉദാ: മരച്ചീനി),ഇല (ഉദാ: നിശാഗന്ധി) എന്നിവയിലൂടെയുംപുതിയ തൈകൾ സൃഷ്ടിക്കാം.
Ø ആധുനിക രീതികളായ ഒട്ടിക്കൽ (ഉദാ: പ്ളാവ്), ലെയറിങ് (ഉദാ: പേര) രീതിയിൽ കൂടുതൽ മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
രോഗങ്ങളും രോഗ നിവാരണവും :
കീടങ്ങൾ, കീടാണുക്കൾ, ഫംഗസ്സുകൾ എന്നിവയാൽ സസ്യങ്ങൾക്ക് വിവിധതരം രോഗങ്ങൾ ഉണ്ടാകുന്നു. ഇത് സസ്യ വളർച്ചയേയോ, ചിലപ്പോൾ അവയുടെ നിലനിൽപ്പിനേയോ ബാധിച്ചേക്കാം. രോഗബാധ സസ്യോത്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്.
രോഗാണു: പ്രത്യേകതരം കീടങ്ങൾ, കീടാണുക്കൾ, ഫംഗസ്സുകൾ എന്നിവയാണ് രോഗാണുക്കളായി വർത്തിക്കുന്നത്. (ഉദാ: ഫൈറ്റോഫ്‌തോറോ പാമിവോറ)
ലക്ഷണം: സസ്യങ്ങൾ അവയുടെ രൂപപ്രകൃതിക്ക് / സ്വാഭാവിക സവിശേഷതകൾക്ക് മാറ്റം വരുന്നതാണ് ലക്ഷണം. ഇലചുരുളൽ, നിറം മാറ്റം,തണ്ട് ചീയൽ, തൊലി ഇളകൽ എന്നിവയും ഇളം കായ്, പൂവ് എന്നിവ കൊഴിയൽ ഇവയൊക്കെ പ്രധാന ലക്ഷണങ്ങളാണ്.
പ്രതിവിധി: രോഗഭാഗം നീക്കം ചെയ്യൽ, ചിലപ്പോൾ സസ്യം ആകെ നശിപ്പിക്കൽ, കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം) , പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം) ആയ കീടനാശിനി പ്രയോഗമോ നടത്തി രോഗ നിവാരണം നടത്താം.
കീടങ്ങളും കീട നിവാരണവും :
രോഗവാഹികളോ, സസ്യഭാഗം തിന്നു നശിപ്പിക്കുന്ന ജീവികളാണ് കീടങ്ങൾ. ഇത് സസ്യ വളർച്ചയേയോ, ചിലപ്പോൾ അവയുടെ നിലനിൽപ്പിനേയോ ബാധിച്ചേക്കാം. കീടബാധ സസ്യോത്പാധനത്തെ കാര്യമായി ബാധിക്കാറുണ്ട്. (ഉദാ: ചെമ്പൻ ചെല്ലി)
ലക്ഷണം: സസ്യങ്ങൾ അവയുടെ പ്രകൃതിക്ക് / സ്വാഭാവിക സവിശേഷതകൾക്ക് മാറ്റം വരുന്നതാണ് ലക്ഷണം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, തണ്ട് പൊട്ടി ഒലിക്കൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: രോഗഭാഗം നീക്കം ചെയ്യൽ, ചിലപ്പോൾ സസ്യം ആകെ നശിപ്പിക്കൽ, കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം) , പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം) ആയ കീടനാശിനി പ്രയോഗമോ, മിത്രകീടങ്ങളുപ യോഗിച്ചോ കീട രോഗ നിവാരണം നടത്താം.
മറ്റ് വിശേഷങ്ങൾ :
സസ്യങ്ങളുടെ പൊതു സവിശേഷതകൾക്ക് പുറമേ അവയുടെ ഉപയോഗങ്ങൾ,വളർച്ച, ഔഷധമൂല്യം, രൂപപ്രകൃതി എന്നിവ വ്യത്യസ്ഥമാണ്.
Thank you So Much
ReplyDelete